റോഷൻ

ചങ്ങരംകുളത്ത് 13കാരൻ തൂങ്ങിമരിച്ച നിലയിൽ

ചങ്ങരംകുളം: വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13കാരൻ ജീവനൊടുക്കിയെന്ന്. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വെള്ളാഞ്ചേരി കളത്തിൽ രവീന്ദ്രൻ - രാജി ദമ്പതികളുടെ മകൻ റോഷൻ ആർ. മേനോനെയാണ് (13) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വാർപ്പിന് മുകളിൽ പോയ വിദ്യാർഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് വാർപ്പിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

റോഷന്‍റെ അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. സഹോദരൻ: രോഹിത്ത്. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈൻ നമ്പർ: 1056, അല്ലെങ്കിൽ 0471-2552056)

Tags:    
News Summary - 13 year old boy found hanging himself in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.