കേസൊതുക്കാൻ 1.25 ലക്ഷം കൈക്കൂലി: വൈത്തിരി സി.ഐക്ക് സസ്‌പെൻഷൻ

വൈത്തിരി: മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹോംസ്റ്റേ ഉടമയെ കേസിൽനിന്നൊഴിവാക്കുവാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി സി.ഐയെ സസ്‌പെൻഡ് ചെയ്തു. വൈത്തിരി എസ്.എച്ച്.ഒ ജെ.ഇ. ജയനെയാണ് എ.ഡി.ജി.പി സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ജയൻ.

ലക്കിടി മണ്ടമലയിലെ ഹോംസ്‌റ്റേയിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന ഡി.ജെ പാർട്ടിക്കിടെ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി 9 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽനിന്ന് ഹോംസ്റ്റേ ഉടമയെ ഒഴിവാക്കുവാൻ സി.ഐ പണം പറ്റുകയായിരുന്നു. ​കൈക്കൂലി കേസിൽ കൂട്ടുപ്രതിയായ സി.പി.ഒയെ തിരുനെല്ലിയിലേക്ക് സ്ഥലം മാറ്റി.

സി.ഐക്കെതിരെ അന്വേഷണം നടത്തിയ സ്‌പെഷൽ ബ്രാഞ്ച്, ഹോംസ്റ്റേ നടത്തിപ്പുകാരനായ പ്രമോദിൽനിന്ന് മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Tags:    
News Summary - 1.25 lakh bribe: Suspension of Vythiri CI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.