മഞ്ചേരി: തിരൂർ ആലത്തിയൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 1.20 േകാടി രൂപ നൽകി. മഞ്ചേരി മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ൈട്രബ്യൂണൽ (എം.എ.സി.ടി) വിധിയുടെ അടിസ്ഥാനത്തിലാണ് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മഞ്ചേരി ഡിവിഷനൽ ഓഫിസ് കോടതി മുഖേന പണം നൽകിയത്. ഭാര്യ ആയിശ റോസിനി, പിതാവ് അബ്ദുല്ല, മാതാവ് ആയിഷ എന്നിവർ ഏറ്റുവാങ്ങി.
നാലുവർഷത്തേക്ക് ഒമ്പത് ശതമാനം പലിശയുടക്കം 1,20,02,000 രൂപയാണ് നൽകിയത്. 2015 േമയിൽ ബൈക്ക് യാത്രികനായ മങ്ങാട്ടിൽ അൻവർ (34) സഞ്ചരിച്ച ബൈക്കിൽ ആലത്തിയൂരിൽ മിനി ഗുഡ്സ് ഇടിച്ചായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.