കടലാസ്​ ട്രെയിൻ നിർമിച്ച്​ മലയാളി ബാലൻ; കൈയ്യടിച്ച്​ റെയിൽവേ

ന്യൂഡൽഹി: പത്രക്കടലാസും പശയും ഉപയോഗിച്ച്​ മൂന്ന്​ ദിവസം കൊണ്ട്​ തീവണ്ടിയുടെ മാതൃക തയാറാക്കിയ മലയാളിയായ ഏഴാം ക്ലാസുകാരന്​ റെയിൽവേ മന്ത്രാലയത്തിൻെറ കൈയ്യടി. തൃശ്ശൂർ സ്വദേശി അദ്വൈത്​ കൃഷ്​ണ (12)​ ആണ്​ 33 പഴയ പത്രക്കടലാസും 10 എ ഫോർ ഷീറ്റുകളും ഉപയോഗിച്ച്​ ആവി തീവണ്ടിയുടെ മാതൃക സൃഷ്​ടിച്ചത്​.

'തൃശ്ശൂരിൽ നിന്നുള്ള റെയിൽ പ്രേമിയായ അദ്വൈത്​ കൃഷ്​ണ പത്രങ്ങൾ ഉപയോഗിച്ച് ആകർഷകമായ ട്രെയിൻ മാതൃക നിർമ്മിച്ചു. ട്രെയിൻ മാതൃക പൂർത്തിയാക്കാൻ വെറും മൂന്ന്​ ദിവസമാണ്​ എടുത്തത്' -റെയിൽവേ മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.

അദ്വൈതിൻെറ പേപ്പർ ട്രെയിനിൻെറ ചിത്രങ്ങളും വിഡിയോകളും റെയിൽവേ പങ്കുവെച്ചിട്ടുണ്ട്​. റെയിൽവേയുടെ പോസ്​റ്റിന്​ ഫേസ്​ബുക്കിൽ 6000ത്തിലധികവും ട്വിറ്ററിൽ 1400ൽ കൂടുതലും ലൈക്കുകൾ ലഭിച്ചു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഒരു സൃഷ്​ടിയുണ്ടാക്കാൻ ​പരിശ്രമിച്ച അദ്വൈതിന്​ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പ്രോത്സാഹനമാണ്​ ലഭിക്കുന്നത്​. ചേർപ്പ്​ സി.എൻ.എൻ ബോയ്​സ്​ ഹൈസ്​കൂൾ വിദ്യാർഥിയാണ്​ അദ്വൈത്​. ശിൽപകലാകാരനാണ്​ അദ്വൈതിൻെറ പിതാവ്​.  




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.