തൃശൂര്‍: കേരള ആംഡ് പൊലീസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളിലും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലും പരിശീലനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച സേവനത്തിന് ഇറങ്ങുന്നവരില്‍ 12 എന്‍ജിനീയറിങ് ബിരുദധാരികളും. ആകെ 464 ട്രെയിനികളാണ് പരിശീലനം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ 62 ബിരുദാനന്തര ബിരുദധാരികളും 204 ബിരുദധാരികളുമുണ്ട്. ഒരാള്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്.
ഒന്നാം ബറ്റാലിയനിലെ 102 പേര്‍ തൃശൂര്‍ രാമവര്‍മപുരത്തും 115 പേര്‍ പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന്‍ ആസ്ഥാനത്തും അഞ്ചാം ബറ്റാലിയനിലെ 179 പേര്‍ പത്തനംതിട്ട മണിയാറിലുമാണ് ഒമ്പത് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ 68 പേരാണുള്ളത്. ഇവര്‍ മലപ്പുറം പാണ്ടിക്കാട് കേന്ദ്രത്തിലാണ് 18 മാസം പരിശീലനം നേടിയത്.
തിങ്കളാഴ്ച രാവിലെ 7.15 രാമവര്‍മപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പാസിങ് ഒൗട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, ഐ.ജി മഹിപാല്‍ യാദവ്, ഡി.ഐ.ജി പി. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.