പ്രതീകാത്മക ചിത്രം

മലദ്വാരത്തിൽ ഒളിപ്പിച്ച 1.163 കിലോ സ്വർണം പിടികൂടി

നെടുമ്പാശേരി: മലദ്വാരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന 1163 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനതാവളത്തിൽ പിടികൂടി. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. മലപ്പുറം ഒതല്ലൂർ സ്വദേശി അബ്ദുൾ സലീമാണ് പിടിയിലായത്. ഇയാൾ ഷാർജയിൽ നിന്ന് വന്നതാണെന്ന് കസ്റ്റംസ് അറിയിച്ചു. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

2020-21 വർഷം 184 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കേരളത്തിൽ വിവിധ വിമാനത്താവളങ്ങളിലായി പിടിച്ചെടുത്തത്. കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്ത കേസുകളുണ്ടായത് 2018-19ലാണ്, 1167 കേസുകൾ. 2019-20ൽ 1084 കേസുകളും 2021-22ൽ 675 കേസുകളുമാണുണ്ടായത്.

കഴിഞ്ഞ ആറു വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത് 2019-20 ലാണ്, 766 കിലോ. 2018-19ൽ 653 കിലോയും 2021-22ൽ 585 കിലോയും പിടിച്ചെടുത്തു.

പിടിച്ച സ്വർണത്തിന്റെ മൂല്യം കൂടുതലുള്ളത് 2019-20 വർഷത്തിലാണ്, 267 കോടി രൂപ. 2021-22 വർഷത്തിൽ 263 കോടി രൂപയും 2020-21 വർഷം 184 കോടി രൂപയും മൂല്യം വരുന്ന സ്വർണമാണ് പിടിച്ചത്. കള്ളക്കടത്ത് കേസുകളുടെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് കഴിഞഞ ദിവസം ലോക്സഭയിൽ വെളിപ്പെടുത്തിയത്. 

Tags:    
News Summary - 1.163 kg gold paste concealed by passenger in rectum seized at Nedumbassery airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.