ഉത്രാട ദിനത്തില്‍ മാത്രം വിറ്റത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ ബെവ്‌കോയിലൂടെ വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ നാലു കോടിയുടെ മദ്യമാണ് അധികമായി വിറ്റത്.

ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യവും വിറ്റു.

അതേസമയം, അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്ന് ബെവ്‌കോ എം.ഡി പറഞ്ഞു. ഔട്ട്‍ലെറ്റിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് ബെവ്കോ നിര്‍ദേശം നല്‍കിയിരുന്നു.

Tags:    
News Summary - 116 crore worth of liquor sold on Uthradam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.