സഹോദരങ്ങളോടൊപ്പം പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 11കാരൻ മുങ്ങിമരിച്ചു

അങ്കമാലി: കാലടിക്കടുത്ത് മേക്കാലടി റേഡിയോ കവലക്ക് സമീപം സഹോദരങ്ങളോടൊപ്പം കുളിക്കാനിറങ്ങിയ 11കാരൻ മുങ്ങി മരിച്ചു. മേക്കാലടി മങ്ങാടൻ വീട്ടിൽ ഷിനാസിന്റെ മകൻ ദുൽഖിബാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ദുൽഖിബും മറ്റ് രണ്ട് സഹോദരങ്ങളും, പിതൃസഹോദരൻ്റെ മറ്റൊരു മകനുമൊപ്പമാണ് കുളിക്കാനെത്തിയത്. അടിയൊഴുക്ക് ശക്തമായതിനാൽ ദുൽഖിബ് ഒഴുക്കിൽപ്പെടുകയായിരുന്നുവത്രെ. രക്ഷിക്കാനുള്ള സഹോദരങ്ങളുടെ ശ്രമം വിഫലമായി.

അപകട വിവരം അറിഞ്ഞ് അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷ സേന ഓഫീസർ പി.വി. വിശ്വാസിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം സമയം തെരച്ചിൽ നടത്തി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ബി. ഷിബി സ്കൂബ ഡൈവിങ്ങിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.

അസി. സ്റ്റേഷൻ ഓഫീസർ പി.എ ലിഷാദ്, സീനിയർ ഫയർ ആൻഡ് ഓഫീസർ എം.ബി. ഷിബി, സേനാംഗങ്ങളായ അജിത് കുമാർ,അജയൻ, ജി.പി. ഹരി, സനൂപ്, ജിതിൻ ബാബു, സുമേഷ്, മുഹമ്മദ് ഫായിസ്, അഭിറാം, ഫസലുല്ല നൗഫൽ എന്നിവരും രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി.

സംഭവം അറിഞ്ഞ് എറണാകുളത്ത് നിന്ന് അഗ്നി രക്ഷസേനയുടെ സ്കൂബ ടീമും സ്ഥലത്തെത്തിയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ നടക്കും.

Tags:    
News Summary - 11-year-old boy drowns while bathing in Periyar with siblings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.