???????? ??????? ????????? ??????? ???????????? ????????????? ??.??. ??????? ????????? ?????? ????? ?????????? ??????? ???? ??????????.

പത്താംതരം തുല്യതക്ക് ആശംസയുമായി പ്രതിപക്ഷ നേതാവ്

ആലുവ : പത്താംതരം തുല്യതക്ക് ആശംസയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൊച്ചിമ അൽഅമീൻ നഗറിലെ പാർട്ടി പ്രവർത്തൻ സി.യു. യൂസഫിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ആശംസകളർപ്പിക്കാൻ എത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് തുല്യതാ പ്രവർത്തനത്തിന്റെ ഭാഗമായത്. 

പുതുമണവാളന്റെ അടുത്ത സുഹൃത്ത് പി.യു. നൗഫലിന് പത്താംതരം തുല്യത രജിസ്ട്രേഷൻ ഫോറം കൊടുത്ത രമേശ് ചെന്നിത്തല നന്നായി പഠിച്ച് തുടർ പഠനം നടത്തണമെന്ന് ഉപദേശവും നല്കി. സാക്ഷരതാമിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്ലസ് വൺ, പത്താംതരം തുല്യത പ്രവർത്തനങ്ങൾ വിജയകരമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നൊച്ചിമ സേവന ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സാക്ഷരത വികസന വിദ്യാകേന്ദ്രത്തിലാണ് നൗഫൽ  തുല്യതാ പഠനത്തിന്  ചേർന്നിട്ടുള്ളത്. അൻവർ സാദത്ത് എം.എൽ.എ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ്, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, എ.എ. മാഹിൻ, ആർ. രഹൻരാജ്, ഷംസുദ്ദീൻ കിഴക്കേയിൽ, സാക്ഷരത പ്രവർത്തകൻ എം.പി. നിത്യൻ എന്നിവർ സംബന്ധിച്ചു.

 

Tags:    
News Summary - 10th class equivalency exam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.