ഇ.ജെ. മത്തായി

107കാരന് ഇടുപ്പ്, തുടയെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

കൊച്ചി: എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ 107കാരന് ഇടുപ്പ്, തുടയെല്ല് ഒടിവിനുള്ള ശസ്ത്രക്രിയയായ ബൈപോളാർ ഹെമിയാർത്രോപ്ലാസ്റ്റി വിജയകരമായി പൂർത്തിയാക്കി.

ഓർത്തോപീഡിക് സ്പോർട്സ് മെഡിസിൻ വിഭാഗത്തിന്‍റെയും അനസ്തേഷ്യോളജി വിഭാഗത്തിന്‍റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മുളന്തുരുത്തി വെട്ടിക്കൽ സ്വദേശി ഇ.ജെ. മത്തായി ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യവാനായി മടങ്ങി.

വീണ് പരിക്കേറ്റതിനെ തുടർന്ന് ആഗസ്റ്റ് നാലിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ. ജോൺ ടി. ജോൺ, ഡോ. ശോഭ ഫിലിപ്പ്, ഡോ. രഞ്ജിത് ജോൺ മാത്യു, ഡോ. ഷിനാസ്, ഡോ. റിയാസ്, ഡോ. സിയാദ് അബ്ദുൽ ഹമീദ്, ഡോ. ആൻസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

Tags:    
News Summary - 107-year-old man undergoes successful hip and femur replacement surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.