പിടിയിലായ വിഷ്ണു, അഖിൽ, രതീഷ് എന്നിവർ 

തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: കണ്ണേറ്റുമുക്കിൽ കാറിൽ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി. 46 പെട്ടികളിലായാണ് കഞ്ചാവ് കടത്തിയത്. സംഭവത്തില്‍ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കരുമടം സ്വദേശി രതീഷ്, വിഷ്ണു, അഖിൽ, തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിലായത്.

സ്വകാര്യ വാഹനം വാടകക്കെടുത്ത് ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് ശേഖരം എത്തിച്ചത്. ഒരു സ്ത്രീയും കുട്ടികളും വാഹനത്തിലുണ്ടായിരുന്നെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതികളിലൊരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. 

Tags:    
News Summary - 100 kg ganja seized in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.