നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം ധനസഹായം; വീട് വെച്ചുനൽകും

തിരുവനന്തപുരം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ത​ർ​ക്ക​ഭൂ​മി​യി​ൽ നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കാ​ൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് ഈ വിവരം അറിയിച്ചത്. കുട്ടികൾക്ക് വീട്‌വച്ചു നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യക്ഷേമ വകുപ്പ് ഏ‌റ്റെടുത്ത് നടത്തുമെന്നും ശൈലജ അറിയിച്ചു.

മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മ​​​ക്ക​​​ൾ​​​ക്കു വീ​​​ടു​​​വ​​​ച്ചു ന​​​ൽ​​​കാ​​​നും വി​​​ദ്യാ​​​ഭ്യാ​​​സ ചെ​​​ല​​​വ് ഏ​​​റ്റെ​​​ടു​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മരിച്ച ദമ്പതികളുടെ മക്കൾക്ക് വീട് വെച്ച് നൽകാൻ കലക്ടർ ഇന്നലെ സർക്കാരിന് നൽകിയ റിപ്പോർ‌ട്ടിൽ ശിപാർശ ചെയ്‌തിരുന്നു. നഗരസഭയുടെ ഫ്ലാറ്റോ അല്ലെങ്കിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകാനോ ആണ് കലക്‌ടറുടെ ശിപാർശ. അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്‌ച പറ്റിയോ എന്ന് വ്യക്തമാക്കാൻ അന്വേഷണം തുടങ്ങി. നെയ്യാ‌റ്റിൻകര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 

Tags:    
News Summary - 10 lakh financial assistance to children of Neyyattinkara couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.