File Photo
കൽപറ്റ: എസ്.എഫ്.ഐ പ്രവർത്തകർ അക്രമിച്ച എം.പി ഓഫീസ് സന്ദർശിച്ച് രാഹുൽ ഗാന്ധി. എസ്.എഫ്.ഐ പ്രവർത്തകരുടേത് ഉത്തരവാദിത്തമില്ലായ്മയാണെന്നും സംഭവത്തിൽ ആരോടും ദേഷ്യമില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.അക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. രാജ്യത്ത് ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ വിവാദ പ്രസ്താവന പരാമർശിക്കരെ രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.