Posted On
date_range Updated On
date_range തൊഴിൽ തട്ടിപ്പ്: സരിതയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടും പൊലീസിന് മെല്ലെപ്പോക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിൽ സരിത നായര്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍രേഖകള്‍ ഉൾപ്പെടെ പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാതെ ഒത്തുകളിച്ച് പൊലീസ്.
സർക്കാറിൻെറ വിവിധ വകുപ്പുകളുടെ പേര് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ പരാതി കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും അേന്വഷണം എങ്ങുമെത്തിയിട്ടില്ല. സരിത വിളിച്ചാണ് ജോലി വാഗ്ദാനം നൽകിയതെന്ന പരാതിക്കാരുടെ ആരോപണം ശരിെവക്കുന്ന നിലയിലാണ് ഫോൺ രേഖകളും.
ദേവസ്വം ബോർഡ്, ബിവറേജസ് കോര്‍പറേഷൻ, കെ.ടി.ഡി.സി എന്നിവിടങ്ങളിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് കേസ്. കേസിൽ ഭരണപക്ഷത്തെ ചില പ്രാദേശിക നേതാക്കളും പ്രതിസ്ഥാനത്തുണ്ട്. രണ്ടു പേരേ പൊലീസിൽ പരാതി നൽകിയിട്ടുള്ളൂവെങ്കിലും നിരവധിപേർ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ബവ്കോ എം.ഡിയുടെ പേരിലടക്കം വ്യാജരേഖ തയാറാക്കിയാണ് ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചതും ലക്ഷങ്ങള്‍ വാങ്ങിയതുമെന്നാണ് പരാതിയിൽ പറയുന്നത്.
ഇത് തെളിയിക്കുന്ന രേഖകളും പരാതിക്കാർ ഹാജരാക്കി. പണം തിരിച്ച് നല്‍കി പരാതി പിന്‍വലിക്കാനുള്ള സാവകാശം നല്‍കുന്നതിനാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.