ഇസ്​തംബൂൾ സ്​ഫോടനം : 13 പേർ പിടിയിൽ

ഇസ്​തംബൂൾ: തുർക്കിയിലെ ഇസ്​തംബൂൾ വിമാനത്താവളത്തിലുണ്ടായ ചാവേർ സ്​ഫോടനത്തിൽ 13പേർ പിടിയിൽ. തലസ്​ഥാന നഗരിയിൽ വ്യാഴാഴ്ച അധികൃതർ നടത്തിയ റെയ്​ഡിൽ​ ​െഎ.എസ്​ ഭീകരരെന്ന്​ സംശയിക്കുന്ന മൂന്ന്​ വിദേശികളുൾപ്പെടെ 13 ​​േപരെയാണ്​ പൊലീസ്​ അറസ്​റ്റ്​ ​െ​ചയ്​തത്​.

കഴിഞ്ഞ ദിവസം തുർക്കിയിലെ അത്താതുർക്​ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 13 വിദേശികളുൾ​പ്പെടെ 42 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. അക്രമണത്തിന്​ പിന്നിൽ ​​െഎ.എസ്​ ആണെന്ന്​ തുർക്കി പ്രാധാനമന്ത്രി ബിനാലെ യി​ൽദ്രിം സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തെ അപലപിച്ച്​ ലോകരാജ്യങ്ങൾ രംഗത്ത്​ വരികയും ഭീകരർക്കെതിരെയുള്ള നീക്കത്തിന്​ തുർക്കിക്ക്​ പിന്തുണ നൽകുകയും ​െചയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.