?????????????? ?????????? ?????????????? ????????????????? ??????????? ??????????

തുര്‍ക്കി വീണ്ടും രക്തക്കളമായി; ലോകം നടുങ്ങി

അങ്കാറ: ‘വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലത്തെിയ ഭീകരരിലൊരാള്‍ വെടിയുതിര്‍ത്തു. ഉടന്‍ തന്നെ സഹോദരിയും ഞാനും ഓടി രക്ഷപ്പെട്ടു. സഹോദരിയെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഏതു വഴിയാണ് അവള്‍ ഓടിപ്പോയതെന്ന് ഒരുപിടിയുമില്ല. വെടിശബ്ദം നിലക്കുന്നതുവരെ ഞാന്‍ തറയിലമര്‍ന്നിരിക്കുകയായിരുന്നു’-നടുങ്ങുന്ന ഓര്‍മകളുമായി തുര്‍ക്കി സ്വദേശി മുഹമ്മദ് അബ്ദുല്ല.  ‘വെടിശബ്ദം കേട്ടയുടന്‍ വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ ചിതറിയോടാന്‍ തുടങ്ങി’ -അമേരിക്കന്‍ സര്‍വകലാശാല അഡ്മിനിസ്ട്രേറ്റര്‍ ആയ ജൂഡി ഫാവിഷ് എ.എഫ്.പിയോട് പറഞ്ഞു. ‘മണിക്കൂറിനുശേഷം തിരിച്ചത്തെിയപ്പോള്‍ വിമാനത്താവളത്തിലുടനീളം ശരീരങ്ങള്‍ ചിതറിക്കിടന്നത് കണ്ടു. ഭീതിദമായിരുന്നു ആ രംഗം’ -അവര്‍ വിവരിക്കുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച വിമാനത്താവളത്തിനു തൊട്ടടുത്ത ആശുപത്രിയിലെ രംഗങ്ങളും കരളലിയിക്കുന്നതായിരുന്നു. പരിക്കേറ്റവരെ തേടി ആര്‍ത്തലച്ച് ബന്ധുക്കള്‍ എത്തുന്നത് കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു.
തുര്‍ക്കിയുടെ മണ്ണില്‍ വീണ്ടും ചോരചിന്തിയിരിക്കുന്നു. നാറ്റോ അംഗരാജ്യമായ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഈ മുസ്ലിംരാഷ്ട്രത്തെ 12 മാസത്തിനിടെ മൂന്നാംതവണയാണ് ഐ.എസ് ഉന്നംവെക്കുന്നത്. 2015 ഒക്ടോബറില്‍ നടന്ന ഇരട്ടചാവേറാക്രമണത്തില്‍ 102 ജീവനുകളാണ് പൊലിഞ്ഞത്. അതിനു ശേഷം ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു.

വിദേശസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ രാജ്യം ആക്രമണത്തിന്‍െറ തുരുത്തായി മാറുന്നത് സമ്പദ്ഘടനക്ക് വെല്ലുവിളിയുയര്‍ത്തും. ജനുവരിയില്‍ വിദേശസഞ്ചാരികളെ ലക്ഷ്യം വെച്ച് നടന്ന ഐ.എസ് ചാവേറാക്രമണത്തില്‍ 11 പേരുടെ ജീവന്‍ പൊലിഞ്ഞു. തുടര്‍ന്ന് യു.എസ് പൗരന്മാര്‍ക്ക് തുര്‍ക്കിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, രാജ്യത്ത് കുര്‍ദ്വിമതരും സൈന്യവും ആക്രമണങ്ങള്‍ പതിവാണ്.   
ഇസ്രായേലുമായും റഷ്യയുമായും നയതന്ത്രബന്ധം പുന$സ്ഥാപിച്ചയുടനാണ് ആക്രമണം നടന്നത്. പ്രാരംഭ അന്വേഷണത്തില്‍ ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്ന് തെളിഞ്ഞതായി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. എല്ലാ സൂചനകളും വിരല്‍ചൂണ്ടുന്നത് ഐ.എസിലേക്കാണെന്ന് പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിമും പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാനസര്‍വിസുകള്‍ പുനരാംഭിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി ഈദി റമ വിമാനത്താവളത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തെ പിന്നീട് ഒൗദ്യോഗിക വസതിയിലേക്കു മാറ്റി.

യൂറോപ്യന്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കനത്ത സുരക്ഷയുടെ കരുതലിലാണ് ഇസ്തംബൂളിലെ വിമാനത്താവളം.  ആളുകളെയും ബാഗേജുകളും വിശദമായി പരിശോധിച്ചേ അകത്തേക്കു കടത്തിവിടൂ. പരിശോധനാസ്ഥലങ്ങളില്‍ പ്രവേശം നിഷേധിച്ചിരിക്കയാണ്. ഗാട്വിക്, ഹീത്രൂ, ബിര്‍മിങ്ഹാം, ലണ്ടന്‍ എന്നീ പ്രമുഖനഗരങ്ങളില്‍നിന്ന് വിമാനങ്ങള്‍ ഇവിടെയത്തെുന്നുണ്ട്. ലണ്ടനിലേക്ക് മാത്രം ബുധനാഴ്ചകളില്‍ ഏഴു വിമാന സര്‍വിസുകളുണ്ട്. ഹീത്രൂവിലേക്ക് നാലും ഗാട്വികിലേക്ക് മൂന്നും വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍ലൈന്‍സ് ഇസ്തംബൂളില്‍നിന്ന് ഹീത്രുവിലേക്കുള്ള എല്ലാ സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്. ഇസ്തംബൂളിലെ രണ്ടാമത്തെ വിമാനത്താവളമായ സാഹിബാ കോഖെന്‍ സാധാരണപോലെ പ്രവര്‍ത്തിച്ചു. യൂറോപ്പിലെ അഞ്ചു വലിയ വിമാനത്താവളങ്ങളിലൊന്നാണ് അത്താതുര്‍ക്ക്. മണിക്കൂറില്‍ 7000 ത്തോളം യാത്രക്കാര്‍ കടന്നുപോകുന്നുണ്ട് ഇവിടെ.

ബ്രസല്‍സിനു ശേഷം വിമാനത്താവളങ്ങള്‍ തീവ്രവാദ ആക്രമണകേന്ദ്രമായി മാറിയിരിക്കുന്നു. വിവിധ രാജ്യങ്ങളിലുള്ള ജനങ്ങള്‍ തമ്പടിക്കുന്ന വിമാനത്താവളങ്ങള്‍ക്കുനേരെയുള്ള ആക്രമണം ആഗോളതലത്തില്‍ പ്രതിധ്വനിപ്പിക്കുമെന്നതു തന്നെയാണ് ഇതിനു കാരണം. മാര്‍ച്ചിലെ ബ്രസല്‍സ് ഭീകരാക്രമ  ണത്തിലും അഞ്ചുവര്‍ഷം മുമ്പ് മോസ്കോയിലെ ദൊമോദേവോ വിമാനത്താവളത്തിലും അതുതന്നെയാണ് കണ്ടത്.

സമീപകാലത്ത് തുര്‍ക്കിയില്‍
നടന്ന ആക്രമണങ്ങള്‍

2015 ജൂലൈ 20
തെക്കന്‍ അതിര്‍ത്തിയില്‍ കുര്‍ദ് വിമതരില്‍ പെട്ട ചാവേര്‍ പൊട്ടിത്തെറിച്ച് 33 മരണം. 100 പേര്‍ക്ക് പരിക്ക്
2015 ഒക്ടോബര്‍ 10
അങ്കാറ ട്രെയിന്‍ സ്റ്റേഷനു സമീപം സമാധാനറാലിക്കുനേരെ ഇരട്ട ബോംബാക്രമണം: 102 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐ.എസ് ആണെന്നാണ് അധികൃതരുടെ പക്ഷം.
2016 ജനുവരി 12
ഇസ്തംബുളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 12 ജര്‍മന്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. ഐ.എസ് ബന്ധമുള്ള സിറിയന്‍ സ്വദേശിയാണ് ചാവേറെന്ന് തിരിച്ചറിഞ്ഞു.  
2016 ഫെബ്രുവരി 17
അങ്കാറയില്‍ സൈനികസമുച്ചയത്തിനു സമീപം കാര്‍ബോംബാക്രമണം. 29 മരണം. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം കുര്‍ദിസ്താന്‍ വര്‍കേഴ്സ് പാര്‍ട്ടി ഏറ്റെടുത്തു.
2016 മാര്‍ച്ച് 13
അങ്കാറയിലെ തിരക്കേറിയ മേഖലയില്‍ കുര്‍ദ് വനിതാ
ചാവേര്‍ പൊട്ടിത്തെറിച്ച് 37 പേര്‍ കൊല്ലപ്പെട്ടു.

ലോകനേതാക്കള്‍ അപലപിച്ചു

അത്താതുര്‍ക്ക് വിമാനത്താവളത്തിലെ ഭീകരാക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തിന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അന്താരാഷ്ട്ര സഹായം തേടി.

മനുഷ്യത്വ രഹിതമെന്ന് നരേന്ദ്ര മോദി

ഭീകരാക്രമണത്തെ  വിമര്‍ശിച്ച പ്രധാനമന്ത്രി മോദി അത്താതുര്‍ക്കിലേത് മനുഷ്യത്വ രഹിതവും ഹീനവുമായ പ്രവൃത്തിയാണെന്ന് പ്രസ്താവിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മോദി പരിക്കേറ്റവര്‍ പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ആക്രമണത്തിനു പിന്നില്‍ തീവ്രവാദം –പാകിസ്താന്‍

ആക്രമണത്തെ ശക്തമായി അപലിച്ച പാകിസ്താന്‍ സംഭവത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് വിലയിരുത്തി. ‘ഭീകരതയുടെ വിവേചന രഹിതമായ ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതോടൊപ്പം ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളുടെയും സര്‍ക്കാറിന്‍െറയും ദു$ഖത്തില്‍ പങ്കുചേരുന്നു’ -പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ദു$ഖത്തിനൊപ്പം ചേരുന്നു –ആസ്ട്രേലിയ
 
ഭീകരാക്രമണത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലീ ബിഷപ്  അറിയിച്ചു.  
തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരത്തിന് ഒന്നിച്ചുമുന്നേറണമെന്ന് ആഹ്വാനംചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രമ്പും ഹിലരി ക്ളിന്‍റണും ആക്രമണത്തെ അപലപിച്ചു.

ജര്‍മന്‍ പിന്തുണ
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു$ഖത്തില്‍ പങ്കുചേരുന്നുവെന്നറിയിച്ച ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീയര്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.