?????????????????? ?????????? ??????????????????

ഇസ്​താംബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണം; മരണം 41 ആയി

ഇസ്​താംബൂൾ: തുർക്കി ഇസ്​താംബൂളിലെ അത്താതുർക്​ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. 239 പേർക്ക്​ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 23 ​തുർക്കി പൗരന്മാ​രെയും 13 വിദേശികളെയും തിരിച്ചറിഞ്ഞു.  അഞ്ച്​ സൗദി പൗരന്മാർ, രണ്ട്​ ഇറാഖികൾ, ചൈന, ജോർദാൻ,തുനീഷ്യ, ഉസ്​ബക്കിസ്​താൻ, ഇറാൻ , ഉക്രെയ്​ൻ എന്നിവടങ്ങളിൽ നിന്നുള്ള ഒരോരുത്തരുമാണ്​ കൊല്ലപ്പെട്ട വിദേശികൾ. 

ചൊവ്വാഴ്​ച രാത്രി വിമാനത്താവളത്തിലെ പ്രവേശ കവാടത്തിലെത്തിയ ഭീകരർ സുരക്ഷാ ഉദ്യോഗസ്​ഥർക്കു നേരെ വെടിയുതിർക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. മൂന്ന്​ പേരടങ്ങിയ ഭീകരർ ടാക്​സി വാഹനത്തിൽ വിമാനത്താവളത്തിൽ എത്തുകയായിരു​ന്നെന്നും സംഭവത്തിന്​ പിന്നിൽ ​െഎ.എസ്​ ഭീകരരെ സംശയിക്കുന്നതായും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു. അതേസമയം, അക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വൈകുന്നേരം 10 മണിയോടെ വന്ന ഭീകരവാദികളിൽ രണ്ടുപേർ  വിമാനത്താവളത്തി​െൻറ പ്രവേശ കവാടത്തിലേക്ക്​ കടക്കാൻ ശ്രമിക്കുന്നതി​െൻറയും പൊട്ടിത്തെറിക്കുന്നതി​െൻറയും ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. ഭീകരാക്രമണത്തെ തുടർന്ന് വിമാനത്താവളം താൽകാലികമായി അടച്ചു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.