മ്യൂണിക് വെടിവെപ്പ്: തോക്ക് വില്‍പന കര്‍ശനമായി നിയന്ത്രിച്ചേക്കും

ബര്‍ലിന്‍: മ്യൂണിക്കിലെ ഷോപ്പിങ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പിന്‍െറയും കൂട്ടക്കുരുതിയുടെയും പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ തോക്ക് വില്‍പന കര്‍ശനമായി നിയന്ത്രിച്ചേക്കും.
മാരകായുധങ്ങളുടെ ലഭ്യത നിയന്ത്രിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍ വ്യക്തമാക്കി. തെക്കന്‍ ജര്‍മനിയിലെ ഒളിമ്പിയ ഷോപ്പിങ് കേന്ദ്രത്തിലെ മക്ഡൊണാള്‍ഡ് റസ്റ്റാറന്‍റിനടുത്തുണ്ടായ വെടിവെപ്പില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്.
ഡേവിഡ് സോണ്‍ബോലി എന്ന 18കാരന്‍ തുരുതുരാ വെടിവെച്ചശേഷം സ്വയം വെടിവെച്ച് മരിച്ച സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി തോമസ് ഡി. മെസരെ നിലവിലെ തോക്ക് നിയമം പുനരാലോചിക്കുമെന്ന് അറിയിച്ചിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ 27 പേരില്‍ 10 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
 ഡേവിഡ് സോണ്‍ബോലി ഒരു വര്‍ഷം മുമ്പേ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ആക്രമിയുടെ പക്കല്‍ ഗ്ളോക്ക് പിസ്റ്റലും 300 വെടിയുണ്ടകളും ഉണ്ടായിരുന്നു. നിയമവിരുദ്ധമായാണ് ആക്രമി തോക്ക് വാങ്ങിയതെന്നും പൊലീസ് കണ്ടത്തെി. ആരെയും പ്രത്യേക ലക്ഷ്യംവെച്ചല്ല ആക്രമണമെന്നും ആക്രമിയുടെ സഹപാഠികളാരും ഇരയായിട്ടില്ളെന്നും പൊലീസ് വ്യക്തമാക്കി. 2009ല്‍ സ്കൂള്‍ കൂട്ടക്കൊല നടന്ന വിന്നെന്‍ദെന്‍ നഗരം സന്ദര്‍ശിച്ച് ഡേവിഡ് ഫോട്ടോകളെടുത്തിരുന്നു. കൊലപാതക വിഡിയോ ഗെയിമുകളുടെ ആരാധകനായിരുന്നു പ്രതി.
ആക്രമണത്തിന്‍െറ ആഘാതം വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ ഡേവിഡിന്‍െറ രക്ഷിതാക്കളെ പൊലീസിന് ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.