ആസ്ട്രേലിയയിൽ ടേണ്‍ബുള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു

മെല്‍ബണ്‍: ആസ്ട്രേലിയയുടെ 29ാമത് പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് ഹിതപരിശോധനയും ബജറ്റ് അഴിച്ചുപണിയുമാണ് അദ്ദേഹത്തിന്‍െറ പ്രഥമ പരിഗണനാ വിഷയങ്ങള്‍.
ജൂലൈ രണ്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയതോടെയാണ് ടേണ്‍ബുളിന് രണ്ടാമൂഴത്തിന് വഴിതെളിഞ്ഞത്.
കലുഷിത രാഷ്ട്രീയം തുടരുന്ന ആസ്ട്രേലിയയില്‍ 2013 മുതല്‍ നാലു പ്രധാനമന്ത്രിമാരാണ് ഭരിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.