നീസ് ആക്രമണം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

പാരിസ്: ഫ്രാന്‍സിലെ നീസില്‍ നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതിന് പിന്നാലെ രണ്ടുപേരെ പൊലീസ് പുതുതായി അറസ്റ്റു ചെയ്തു. ആക്രമണം നടത്തിയയാളുമായി ബന്ധമുള്ളവരെന്ന് കരുതുന്ന പുരുഷനെയും സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ജുഡീഷ്യല്‍ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. നീസില്‍ ആക്രമണത്തില്‍ മുഹമ്മദ് ലഹ്വീജ് ബൂ ഹിലാല്‍ എന്ന തുനീഷ്യക്കാരനെ പൊലീസ് സംഭവസ്ഥലത്ത് വെച്ചുതന്നെ വെടിവെച്ചുകൊന്നിരുന്നു.

നീസ് മാതൃകയിലുള്ള ആക്രമണം ചെറുക്കാന്‍ ബ്രിട്ടനില്‍ പരിശീലനം

 ബ്രിട്ടനിലെ സ്പെഷല്‍ എയര്‍ സര്‍വിസ്(എസ്.എ.എസ്) ഒളിപ്പോരാളികള്‍ക്ക് നീസ് മാതൃകയിലുള്ള ആക്രമണം തടയുന്നതിന് പ്രത്യേക പരിശീലനം. അമിതവേഗത്തില്‍ വരുന്ന വാഹനം വെടിവെച്ചിട്ട് എന്‍ജിന്‍ തടസ്സപ്പെടുത്തുന്നതിനും  ആയുധം തുളച്ചുകയറുന്ന വെടിയുണ്ടകള്‍ ഉപയോഗിക്കുന്നതിനുമുള്ള പരിശീലനമാണ് നല്‍കിയത്.  ഫ്രാന്‍സില്‍ നടത്തിയതിനു സമാനമായ ആക്രമണം ബ്രിട്ടീഷ് പൊലീസിനെ ഭയപ്പെടുത്തുന്നുണ്ട്. ലോകത്താകമാനം നടക്കുന്ന ഏതുതരം ഭീകരാക്രമണത്തെയും നേരിടാനുള്ള ഏറ്റവും നവീനമായ വിദ്യകളും മാര്‍ഗങ്ങളുമാണ്  തേടുന്നതെന്നും അത് സംഭവിക്കുന്നത് ഇവിടെയാണെങ്കില്‍ ആ മാര്‍ഗം പ്രയോഗിക്കുമെന്നും മെട്രോ പൊളിറ്റന്‍ പൊലീസിലെ അസിസ്റ്റന്‍റ് കമീഷണര്‍ നീല്‍ ബാസു ‘ദ സണ്‍ഡേ ടൈംസ്’ പത്രത്തെ അറിയിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട്  ഈ വര്‍ഷം മേയ് മുതല്‍ ബ്രിട്ടീഷ് പൊലീസ് കൂടുതല്‍ ജാഗ്രത പാലിച്ചുവരുകയാണ്. ഐ.എസ് നേതാവ് അബു മുഹമ്മദ് അല്‍ അദ്നാനി പടിഞ്ഞാറിനെയും സിവിലിയന്മാരെയും ആള്‍ക്കൂട്ടത്തെയും  ലക്ഷ്യമിടാന്‍ പറഞ്ഞതിന്‍െറ പശ്ചാത്തലത്തിലായിരുന്നു ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.