?????????? ?? ??????? ????? ???? ?????? ???? ???????????????????? ???????

തുർക്കിയിൽ 2745 ജഡ്ജിമാരെ സസ്പെൻഡ് ചെയ്തു

അങ്കാറ: സൈനിക അട്ടിമറി ശ്രമം നടന്ന തുർക്കിയിൽ 2745 ജഡ്ജിമാരെ സസ്പെൻഡ് ചെയ്തു. 541 ഫസ്റ്റ് ഇൻസ്റ്റന്‍സ് ജഡ്ജുമാരെയും 2204 ജുഡീഷ്യൽ കോർട്ട് ജഡ്ജുമാരെയുമാണ് ജുഡീഷ്യൽ ബോർഡാണ് സസ്പെൻഡ് ചെയ്തത്.

അങ്കാറ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഒാഫീസിലെ അഞ്ചംഗങ്ങളുടെ അംഗത്വം റദ്ദാക്കാൻ ദ് സുപ്രീം ബോർഡ് ഒാഫ് ജഡ്ജസ് ആൻഡ് പ്രോസിക്യൂട്ടേഴ്സ് തീരുമാനിച്ചു. ഇതിൽ നാല് അംഗങ്ങൾ ഇപ്പോൾ റിമാൻഡിലാണ്.

ഫെത്താഹുല്ലാഹാസി ടെറർ ഒാർഗനൈസേഷൻ/ സ്റ്റേറ്റ് പാരലൽ സ്ട്രെക്ചറർ (ഫെറ്റോ/പി.ഡി.വൈ) എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ള 48 സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും കോർട്ട് അപ്പീൽ അംഗങ്ങളായ 11 േപരും റിമാൻഡിലാണ്. 140 കോർട്ട് അപ്പീൽ അംഗങ്ങൾക്ക് ഫെറ്റോ/പി.ഡി.വൈയുമായി ബന്ധം പുലർത്തുന്നതായി കണ്ടെത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.