ഇന്ത്യയിലെ മണ്‍സൂണ്‍ മുന്‍കൂട്ടി അറിയാനാകും

ലണ്ടന്‍: മധ്യേന്ത്യയെ ബാധിക്കുന്ന കാലാവസ്ഥാമാറ്റത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് ഗവേഷകര്‍.  ബ്രിട്ടനിലെ എക്സീറ്റര്‍ സര്‍വകലാശാലയിലെ ഇന്ദ്രാനി റോയ് അടക്കമുള്ള ഒരുപറ്റം ഗവേഷകരാണ് അന്വേഷണത്തിനു പിന്നില്‍. കാലാവസ്ഥയെക്കുറിച്ച് പ്രവചിക്കാന്‍ പറ്റുന്ന 10 വ്യത്യസ്ത ഗണിതശാസ്ത്ര മാതൃകകള്‍വെച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടത്തെല്‍. ഈ മാതൃകകളെ  കാലാവസ്ഥയുമായി ബന്ധപ്പെട്ട് മനുഷ്യര്‍ നടത്തുന്ന നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ മധ്യ-വടക്കു-കിഴക്കന്‍ പ്രദേശങ്ങളിലെ മണ്‍സൂണ്‍ മഴയെക്കുറിച്ച് കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവചനം ഇവക്ക് നടത്താനാകുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, ഈ മോഡലുകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ കാലാവസ്ഥാ പ്രവചനം സാധ്യമാകില്ളെന്നും ഇവര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.