പേര് വിനയായി; ഐസിസ് തോമസ് ഫേസ്ബുക്കില്‍നിന്ന് പുറത്ത്

ലണ്ടന്‍: ഐസിസ് തോമസിന്‍െറ അക്കൗണ്ട് ഫേസ്ബുക് തടഞ്ഞിരിക്കുകയാണ്. തീവ്രവാദ സംഘടനയായ ഐ.എസിനോട് സാദൃശ്യമുള്ള പേരാണ് ‘ഐസിസി’നെ ഫേസ്ബുക്കില്‍നിന്ന് പുറത്താക്കിയത്. 27കാരിയായ ഈ ബ്രിട്ടീഷുകാരിക്ക് ഐഡന്‍റിറ്റി പ്രൂഫ് നല്‍കിയാല്‍ മാത്രമേ ഇനി അക്കൗണ്ട് തുറക്കാനാവൂവെന്ന് ഫേസ്ബുക് അറിയിച്ചിരിക്കുകയാണ്. ഐ.എസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന്‍െറ ഭാഗമായാണ് ഫേസ്ബുക്, പേരില്‍ ഐ.എസ് സമാനതയുള്ള അക്കൗണ്ടുകള്‍ തടയാനാരംഭിച്ചത്.

കഴിഞ്ഞമാസം 27ന് ഐസിസ് തോമസ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പേരുമാറ്റാന്‍ ഫേസ്ബുക് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്‍െറ നയത്തിന് യോജിക്കാത്ത പേരാണിതെന്നാണ് അറിയിച്ചത്. പിന്നീട് യഥാര്‍ഥ പേരാണെന്ന് അറിയിച്ചപ്പോള്‍ പ്രൂഫ് വേണമെന്ന് ആവശ്യപ്പെട്ടു. ഐസിസ് എന്ന പേരിലുള്ള ഈജിപ്ഷ്യന്‍ ദേവതയുടെ പേരെന്ന നിലയിലാണത്രെ അമ്മ ഇവര്‍ക്ക് ഈ പേര് നല്‍കിയത്.എന്നാല്‍, പ്രതിസന്ധികളുടെ പേരില്‍  പേരു മാറ്റാന്‍ ഐസിസ് സന്നദ്ധവുമല്ല. ഈ പേര് ഏറെ ഇഷ്ടമാണെന്നാണ് ഐസിസ് പറയുന്നത്. ഫേസ്ബുക്കിനെ യഥാര്‍ഥ പേരാണിതെന്ന് ബോധിപ്പിക്കാനിരിക്കുകയാണ് ഇവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.