??????? ??????????, ????? ???????????

ആസ്ട്രേലിയ ഇന്ന് പോളിങ് ബൂത്തിലേക്ക്

മെല്‍ബണ്‍: പുതിയ സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ലക്ഷക്കണക്കിനു വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലത്തെും.  ഒരുകോടി വോട്ടര്‍മാര്‍ ജനാധിപത്യ അവകാശം വിനിയോഗിക്കുമെന്നാണ് കരുതുന്നത്.  55 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് അഞ്ച് ഇന്ത്യന്‍ വംശജരടക്കം 1600 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. നിലവിലെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളും പ്രതിപക്ഷനേതാവ് ബില്‍ ഷോര്‍ടെനും തമ്മിലാണ്  പ്രധാന മത്സരം. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തായതോടെ ആസ്ട്രേലിയയിലെ സാമ്പത്തികനില കൂടുതല്‍ മെച്ചപ്പെടുത്താനാണ് രാഷ്ട്രീയനേതാക്കളുടെ ശ്രമം. സാമ്പത്തികരംഗത്ത് സുസ്ഥിരതയാണ് ഇരുനേതാക്കളും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതും.

45ാമത് പാര്‍ലമെന്‍റിലേക്ക് 226 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക.  മൂന്നുവര്‍ഷത്തിനിടെ നാലു പ്രധാനമന്ത്രിമാരാണ് രാജ്യം ഭരിച്ചത്. സാമ്പത്തിക അസ്ഥിരത, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, ഗ്രേറ്റ് ബാരിയര്‍ റീഫ്, ആരോഗ്യം, അഭയാര്‍ഥിപ്രശ്നം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന പ്രധാനവിഷയങ്ങള്‍.

ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ച് സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ആരോഗ്യം, കാലാവസ്ഥാവ്യതിയാനം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ശ്രമം. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്നതിന് ശ്രമിക്കുമെന്ന്  ടേണ്‍ബുള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.