ജർമനിയിലെ കോടതികളില്‍ ശിരോവസ്ത്രം നിരോധിക്കണമെന്ന് ജഡ്ജിമാര്‍

ബര്‍ലിന്‍: കോടതികളില്‍ ജഡ്ജിമാരും അഭിഭാഷകരും ശിരോവസ്ത്രം ധരിക്കുന്നത് തടയണമെന്ന് ജര്‍മനിയിലെ രണ്ട് പ്രമുഖ ലീഗല്‍ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. കോടതിയുടെ ‘നിഷ്പക്ഷത’ സംരക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്നാണ് ഇവരുടെ വാദം. ഈ വര്‍ഷം ആരംഭത്തില്‍ മുസ്ലിം അഭിഭാഷകയെ തലമറച്ച് കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് തടഞ്ഞതിനെ തുടര്‍ന്ന് വിവാദമുണ്ടായിരുന്നു. പിന്നീട് ആഖില സന്ധു എന്ന ഈ അഭിഭാഷക നിയമനടപടിയിലൂടെ ഇതിനുള്ള അനുവാദം നേടിയെടുത്തിരുന്നു. ശിരോവസ്ത്രനിരോധം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും നിയമപരമായി ഇതിന് അടിസ്ഥാനമില്ളെന്നും കോടതിവിധിയില്‍ വിലയിരുത്തി. ഇതിന്‍െറ പശ്ചാത്തലത്തിലാണ് അസോസിയേഷനുകള്‍ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തെ ജഡ്ജിമാരുടെ ഏറ്റവും വലിയ സംഘടനകളാണ് കോടതികളില്‍ ശിരോവസ്ത്രമടക്കമുള്ള മതചിഹ്നങ്ങള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജിക്കാര്‍ മുസ്ലിംകളല്ലാതിരിക്കുമ്പോള്‍ ‘നിഷ്പക്ഷ’ വസ്ത്രം ധരിക്കുന്നത് പ്രധാനമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ശിരോവസ്ത്ര നിരോധത്തിന് പിന്തുണയുമായി മന്ത്രിമാരടക്കമുള്ള ഏതാനും രാഷ്ട്രീയക്കാരും രംഗത്തുവന്നിട്ടുണ്ട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.