സാഗ്രെബ്: രാജ്യത്തിലേക്ക് വരുന്ന അഭയാര്‍ഥികളെ തടയില്ളെന്ന് ക്രൊയേഷ്യ. പരിമിതമായ സൗകര്യം മാത്രമാണ് രാജ്യത്തുള്ളതെങ്കിലും കഴിയുന്നത്ര അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലാനോവിച്ച് വ്യക്തമാക്കി. 12 ദിവസത്തിനിടെ 78000 അഭയാര്‍ഥികളാണ് ക്രൊയേഷ്യയിലെത്തിയത്.
ഹംഗറി ക്രൊയേഷ്യന്‍ അതിര്‍ത്തി അടച്ചതോടെ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് സ്ളൊവീനിയയിലേക്ക് പലായനം ചെയ്തത്. ഞായറാഴ്ച സ്ളൊവീനിയയും അഭയാര്‍ഥികളുടെ എണ്ണം 2500 ആയി പരിമിതപ്പെടുത്തിയിരുന്നു. 2700 പേര്‍ ഇന്നലെ സ്ളൊവേനിയയില്‍ എത്തി. ക്രൊയേഷ്യയില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ ആസ്ട്രിയയിലേക്കും ജര്‍മനിയിലേക്ക് പലായനം ചെയ്യുന്നത് സ്ളൊവീനിയ വഴിയാണ്.
ആസ്ട്രിയ പ്രതിദിനം 1500 അഭയാര്‍ഥികളെയാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.