നൊബേല്‍ പുരസ്കാര പ്രഖ്യാപനം ഇന്നു മുതല്‍

ഓസ് ലോ: 2015ലെ നൊബേല്‍ പുരസ്കാരങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിക്കും. വൈദ്യശാസ്ത്രത്തിലെ പുരസ്കാര ജേതാവിനെയാണ് ഇന്ന് പ്രഖ്യാപിക്കുക. ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും ഈ മാസം ഏഴിന് രസതന്ത്ര പുരസ്കാരവും പ്രഖ്യാപിക്കും. സമാധാനത്തിന്‍െറ നൊബേല്‍ പുരസ്കാരം ഈ മാസം ഒമ്പതിനും സാമ്പത്തികശാസ്ത്രപുരസ്കാരം 12നും പ്രഖ്യാപിക്കും. എല്ലാ വര്‍ഷത്തെയുംപോലെ സാഹിത്യത്തിന്‍െറ നൊബേല്‍ സ്വീഡിഷ് അക്കാദമി പിന്നീട് പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.