ഗംഗ ശുദ്ധീകരണത്തില്‍ പങ്കാളിയാവാന്‍ ജര്‍മനിയും

ബര്‍ലിന്‍: കേന്ദ്ര സര്‍ക്കാറിന്‍െറ ഗംഗ ശുദ്ധീകരണ പദ്ധതിയായ ‘ക്ളീന്‍ ഗംഗ’യില്‍ ജര്‍മനിയും പങ്കാളിയാവുന്നു. യൂറോപ്പിലെ പ്രധാന നദിയായ ‘റൈന്‍’ വൃത്തിയാക്കാന്‍ ജര്‍മനി ഉപയോഗിച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉത്തരാഖണ്ഡിലൂടെയുള്ള ഗംഗയുടെ ഒരുഭാഗം ശുദ്ധീകരിക്കാന്‍ സഹായിക്കാമെന്നാണ് ജര്‍മനിയുടെ വാഗ്ദാനം. ചൊവ്വാഴ്ച ബര്‍ലിനിലത്തെിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍സ്റ്റീന്‍മാനുമായി നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായത്.
ഗംഗാ ശുദ്ധീകരണ പദ്ധതിയിലും രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും വൃത്തിയുള്ള ശുചിമുറികള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ‘സ്വച്ഛ് വിദ്യാലയ’ പദ്ധതിയിലും സഹകരിക്കണമെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തോടും സുഷമ ആഹ്വാനം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.