ലണ്ടന്‍: 108 വര്‍ഷംമുമ്പ് കുപ്പിയിലാക്കി കടലിലെറിഞ്ഞ സന്ദേശം ജര്‍മന്‍ തീരത്തുനിന്ന് കണ്ടത്തെി. ഇതുവരെ കണ്ടത്തെിയ ഇത്തരം സന്ദേശങ്ങളില്‍ ഏറ്റവും പഴക്കംചെന്നതാണിത്. 1904-1906 കാലഘട്ടത്തില്‍ അയച്ചതായി കണക്കാക്കപ്പെടുന്ന സന്ദേശം ജര്‍മനിയിലെ അമ്രും തീരത്തുനിന്ന് ഒരു സ്ത്രീയാണ് കണ്ടെടുത്തത്.
കുപ്പി ആരെങ്കിലും കണ്ടെടുക്കുകയാണെങ്കില്‍ അത് യു.കെയിലുള്ള മറൈന്‍ ബയോളജിക്കല്‍ അസോസിയേഷനിലേക്ക് (എം.ബി.എ) അയക്കണമെന്ന് കുപ്പിക്കുള്ളിലെ സന്ദേശത്തില്‍ എഴുതിയിരുന്നു. ഈ കുപ്പി സമുദ്രഗവേഷണത്തിന്‍െറ ഭാഗമായി അയച്ച 1000 സന്ദേശങ്ങളില്‍പെട്ടതാണെന്ന് അസോസിയേഷന്‍ അറിയിച്ചു.
അസോസിയേഷന്‍െറ പ്രസിഡന്‍റായിരുന്ന ജോര്‍ജ് പാര്‍ക്കര്‍ ബിഡര്‍ സമുദ്രത്തിന്‍െറ ഒഴുക്ക് അറിയുന്നതിനായുള്ള ഗവേഷണത്തിനായി അയച്ചതില്‍പെട്ടതാണിതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ കുപ്പികളിലും, ഇത് ലഭിക്കുന്നവര്‍ തിരിച്ചയക്കണമെന്ന സന്ദേശം എഴുതിയിരുന്നു.
2013 ജൂലൈയില്‍ 99 വര്‍ഷവും 43 ദിവസവും പഴക്കമുള്ള സന്ദേശം കണ്ടത്തെിയിരുന്നു. ഇതുവരെയും ഇതായിരുന്നു ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ള സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.