മോസ്കോ: നരഭോജിയായ റഷ്യന്‍ മുത്തശ്ശി രണ്ടു പതിറ്റാണ്ടിനിടെ കൊന്നുതിന്നത് 11 പേരെ. 68കാരിയായ തമാറ സമസോല്‍വയെന്ന റഷ്യന്‍ മുത്തശ്ശിയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. 79 കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അവസാനമായി കൊലപ്പെടുത്തിയ വ്യക്തിയുടെ മൃതദേഹം നശിപ്പിക്കാനായി കൊണ്ടുപോകുന്നത് സി.സി.ടി.വി കാമറയില്‍ പതിഞ്ഞതാണ് വിനയായത്.
അറസ്റ്റിനുശേഷം ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടത്തെിയ ഡയറിയിലെ വിവരങ്ങള്‍ പൊലീസിനെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിക്കുന്നതായി. 10 പേരെ ഇതുപോലെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെയെല്ലാം ഭക്ഷണമാക്കിയിട്ടുണ്ടെന്നുമാണ് ഡയറിയിലുള്ളത്. റഷ്യന്‍, ഇംഗ്ളീഷ്, ജര്‍മന്‍ ഭാഷകളിലായിരുന്നു ഡയറിക്കുറിപ്പുകള്‍ രേഖപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട മറ്റുള്ളവരുടെ മൃതദേഹം എന്തു ചെയ്തുവെന്ന് കണ്ടത്തൊന്‍ പൊലീസിന് സാധിച്ചിട്ടില്ല.
തന്‍െറ സുഹൃത്തിനെ തന്നെയാണ് ആദ്യം കൊന്നതെന്ന് ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്. 2005 മുതല്‍ ഇവരെ കാണാനില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഉറക്കുഗുളിക കൊടുത്ത് മയക്കിയശേഷം ജീവനോടെ വാള്‍ ഉപയോഗിച്ച് കഴുത്തറത്താണ് 79 കാരിയായ സ്ത്രീയെ ഇവര്‍ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം മാറ്റുന്നതിനിടെയാണ് സി.സി.ടി.വിയില്‍ ചിത്രം പതിഞ്ഞത്.
കൊല്ലാന്‍ ഉദ്ദേശിക്കുന്നവരെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം തലയും കൈകാലുകളും വെട്ടിമുറിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമ്പോഴും മുത്തശ്ശിക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. ഏതായാലും സംഭവം അന്വേഷിക്കാന്‍ എഫ്.ബി.ഐ ഉള്‍പ്പെടെ ശക്തമായ ഒരു സംഘത്തെതന്നെ ഭരണകൂടം നിയമിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.