അറബിക് കോഫി ബ്രാന്‍റിനെതിരായ പ്രചാരണം തള്ളി

ദുബൈ: ഖാസിം കഹ്വ എന്ന അറേബ്യന്‍ കോഫി ബ്രാന്‍ഡിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം ദുബൈ നഗരസഭ തള്ളി. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മഞ്ഞ നിറത്തിലുള്ള പദാര്‍ഥം കോഫിയിലുണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഈ പ്രചാരണത്തിന് അടിസ്ഥാനമില്ളെന്നും എല്ലാ വിധ പരിശോധനകള്‍ക്കും ശേഷമാണ് കോഫി വിപണിയിലത്തെുന്നതെന്നും ദുബൈ നഗരസഭ ഭക്ഷ്യനിയന്ത്രണ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് അല്‍ ശരീഫ് പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 26ഓളം കുപ്രചാരണങ്ങള്‍ക്കാണ് നഗരസഭയുടെ കോള്‍ സെന്‍ററിലൂടെ മറുപടി നല്‍കിയത്. ഒരുമാസം രണ്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുവെന്നാണ് കണക്ക്. അടുത്തിടെ വിംറ്റോ ലഘുപാനീയം, വെണ്ണക്കട്ടി, ചോക്കലേറ്റ്, എല്‍.ഇ.ഡി ഷൂസ്, ഗ്രീന്‍ ടീ എന്നിവക്കെതിരെ ഇത്തരത്തില്‍ പ്രചാരണം നടന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും സംശയമുണ്ടെങ്കില്‍ 800900 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.