തായ് ലന്‍ഡിലെ ബുദ്ധക്ഷേത്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച 40 കടുവകുട്ടികളെ കണ്ടെടുത്തു

ബാങ്കോക്: തയ് ലന്‍ഡിലെ  ടൈഗര്‍ ടെമ്പിളില്‍ ഫ്രീസറില്‍ അനധികൃതമായി സൂക്ഷിച്ച  40 കടുവകുട്ടികളെ കണ്ടെടുത്തു. ബാങ്കോകിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കഞ്ചനാഭുരിയിലെ ബുദ്ധക്ഷേത്രത്തില്‍ നടത്തിയ റെയ്ഡിലാണ് കടുവകുട്ടികളുടെ മൃതദേഹങ്ങള്‍ വന്യജീവി സംരക്ഷണ അതോറിറ്റി കണ്ടെടുത്തത്.  ദിവസങ്ങള്‍ പ്രായമുള്ള കടുവകുട്ടികളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലുണ്ടായത്. ഇവിടെ വളര്‍ത്തിയ 52 ഓളം കടുവകളെ അധികൃതര്‍ മോചിപ്പിച്ചു. 85 കടുവകള്‍ കൂടി ഇവിടെ വളരുന്നുണ്ട് നാഷണല്‍ പാര്‍ക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആഡിസോന്‍ പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ സഞ്ചാരികള്‍ കടുവകുട്ടികള്‍ക്ക് കുപ്പിപാല്‍ നല്‍കുന്നതും ലാളിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രത്തിന്‍റെ അടുക്കളഭാഗത്തായുള്ള ഫ്രീസറില്‍ സൂക്ഷിച്ച കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയത്. പരമ്പരാഗത ചൈനീസ് മരുന്നുകളില്‍ കടുവകളുടെ ശരീരഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
വന്യജീവികളും ആന കൊമ്പും പ്രകൃതിവിഭവങ്ങളും വന്‍ തോതില്‍ കള്ളകടത്ത് നടത്തുന്ന രാജ്യങ്ങളിലൊന്നാണ് തായ് ലാന്‍ഡ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.