തീവ്രവാദത്തോട് വിടപറഞ്ഞ് നുസ്റ ഫ്രണ്ട് ജീവകാരുണ്യ വഴിയില്‍

ഡമസ്കസ്: സിറിയയിലെ പ്രമുഖ തീവ്രവാദി ഗ്രൂപ്പായ നുസ്റ ഫ്രണ്ട്, അല്‍ഖാഇദ ബന്ധം വിച്ഛേദിച്ചത് ആക്രമണപാത വിട്ട് ജനസേവന പാതയില്‍ വിഭവങ്ങള്‍ വിനിയോഗിക്കാനാണെന്ന് റിപ്പോര്‍ട്ട്. അതേസമയം, ബശ്ശാര്‍ അല്‍അസദിനെ താഴെയിറക്കാനുള്ള സമര പദ്ധതികള്‍ക്ക് നുസ്റ ഫ്രണ്ട് സഹായം തുടരും.
‘ജബ്ഹത്തുന്നുസ്റ’ എന്ന സംഘടനാ നാമം ‘ജബ്ഹതുല്‍ ഫത്ഹുശ്ശാം’ എന്ന് പരിഷ്കരിച്ചതായി കഴിഞ്ഞദിവസം അല്‍ജസീറ ചാനല്‍ വഴി പുറത്തുവിട്ട വിഡിയോ ടേപ്പിലൂടെ സംഘടനയുടെ തലവന്‍ അബൂ മുഹമ്മദ് അല്‍ ജൂലാനി അറിയിച്ചിരുന്നു. തത്ത്വദീക്ഷയില്ലാതെ ആക്രമണങ്ങള്‍ നടത്തി ജനങ്ങളില്‍ പരിഭ്രാന്തിയും വിദ്വേഷവും വിതക്കുന്ന അല്‍ഖാഇദയുടെ സമരതന്ത്രത്തിന് പകരം അടിത്തട്ടിലുള്ള ജനങ്ങളെ സഹായിക്കുകയും അവരുടെ നിത്യജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തെുകയും ചെയ്യുന്ന പുതിയപാത സ്വീകരിക്കാനാണ് തീരുമാനമെന്ന് അന്നുസ്റ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

ഐ.എസ് മോഡല്‍ മിന്നലാക്രമണങ്ങള്‍ നടത്തി സ്വന്തം ശക്തികേന്ദ്രങ്ങളെ പ്രത്യേക സ്റ്റേറ്റായി പരിവര്‍ത്തിപ്പിക്കണമെന്ന അല്‍ഖാഇദ നിര്‍ദേശം അസ്വീകാര്യമായതിനാലാണ് അന്നുസ്റ, അല്‍ഖാഇദയുമായുള്ള ബന്ധം വിച്ഛേദിച്ചത്. ‘ജനങ്ങളെ സേവിക്കാനാണ് തങ്ങള്‍ നിലകൊള്ളുന്നത്. അവര്‍ക്ക് താങ്ങും തണലുമാകണം. അവരെ പ്രതിസന്ധികളില്‍നിന്ന് മോചിപ്പിക്കുകയും വേണം’ -ഇപ്രകാരമായിരുന്നു അന്നുസ്റ വൃത്തങ്ങള്‍ പരിവര്‍ത്തന ലൈന്‍ വിശദീകരിച്ചത്.
ജനങ്ങള്‍ക്കുവേണ്ടിയും സിറിയന്‍ ജനതയുടെ ഐക്യത്തിനുവേണ്ടിയും നിലകൊള്ളുമെന്ന് സിറിയന്‍ പ്രതിപക്ഷത്തിന്‍െറ ഓറിയന്‍റ് ന്യൂസ് വഴിയും ജൂലാനി വ്യക്തമാക്കി. മുഴുവന്‍ ജനതക്കും അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. സിറിയയിലെ ഇദ്ലിബ് പട്ടണത്തില്‍ അന്നുസ്റ നേരത്തേ തന്നെ ജനസേവന പദ്ധതികള്‍ക്ക് തുടക്കംകുറിച്ചിരുന്നു. ജനങ്ങള്‍ക്ക് കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ വന്‍ ജനപ്രീതി ആര്‍ജിക്കുകയുമുണ്ടായി.പ്രവര്‍ത്തനപാതയില്‍ അന്നുസ്റ സ്വീകരിച്ച തിരുത്തിനെ സിറിയന്‍ പ്രതിപക്ഷം സ്വാഗതംചെയ്തു.
അതേസമയം, സിറിയന്‍ ജനതക്ക് അപകടങ്ങള്‍ സമ്മാനിച്ച അന്നുസ്റ ഗ്രൂപ്പിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശ്യമില്ളെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റിന്‍െറ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.