Posted On
date_range Updated On
date_range മലേഷ്യയിലെ ബോട്ടപകടം; എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു
ക്വാലാലംപുര്‍: കഴിഞ്ഞയാഴ്ച മലേഷ്യയിലെ ജുഹൂര്‍ സംസ്ഥാനത്തുണ്ടായ ബോട്ടപകടത്തില്‍പെട്ട് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 20 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 62 യാത്രികരുമായി പുറപ്പെട്ട ബോട്ട് ശനിയാഴ്ചയാണ് ശക്തമായ തിരയെ തുടര്‍ന്ന് മുങ്ങിയത്. മുഴുവന്‍ യാത്രക്കാരും ഇന്തോനേഷ്യയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. 43 പേരെ തീരദേശ രക്ഷാ സൈന്യം രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയവരെ കുടിയേറ്റ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. മലേഷ്യയില്‍നിന്ന് സ്വന്തം രാജ്യത്തേക്കുള്ള മടക്കത്തിനിടെയാണ് അപകടമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.