ധാക്ക ആക്രമണം: മൂന്നുപേര്‍ അറസ്റ്റില്‍

ധാക്ക: സ്വകാര്യ സര്‍വകലാശാലയുടെ ആക്ടിങ് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ അടക്കം മ ൂന്നുപേരെ ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. നോര്‍ത്-സൗത് സര്‍വകലാശാലയിലെ പ്രഫസര്‍ ഉദ്ദീന്‍ അഹ്സന്‍ ആണ് അറസ്റ്റിലായത്.
ഇയാള്‍ വാടകക്കു നല്‍കിയ ഫ്ളാറ്റില്‍ ആണ് ധാക്ക ആക്രമണത്തിലെ പ്രതികള്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വാടകക്ക് കെട്ടിടങ്ങള്‍ നല്‍കുന്നവര്‍ താമസക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന പൊലീസിന്‍െറ നിര്‍ദേശം അഹ്സന്‍ പാലിച്ചിരുന്നില്ളെന്നും പറയുന്നു. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് ഡീന്‍ കൂടിയായിരുന്നു അദ്ദേഹം.
അഹ്സന്‍െറ മരുമകനും ഫ്ളാറ്റിന്‍െറ മാനേജറുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.