പാക് മോഡലിന്‍െറ മരണം: സഹോദരന്‍ അറസ്റ്റില്‍

ഇസ് ലാമാബാദ്: വിവാദ പാക് മോഡല്‍ ഖന്‍ദീല്‍ ബലോചിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ സഹോദരന്‍ വസീം അസീം അറസ്റ്റില്‍. ബലോചിന്‍െറ ആറു സഹോദരന്മാരില്‍ ഇളയവനായ വസീം  മൊബൈല്‍ ഷോപ്പ് നടത്തിവരുകയായിരുന്നു. കുടുംബത്തിന്‍െറ അഭിമാനം സംരക്ഷിക്കാനാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും കൊല്ലുമെന്ന് അവള്‍ക്ക് അറിയാമായിരുന്നുവെന്നും വസീം പൊലീസിനോടു പറഞ്ഞു. വസീം ഒറ്റക്കാണ് കൃത്യം നടത്തിയത്. മുല്‍ത്താനിലായിരുന്ന ഖന്‍ദീല്‍ സുഖമില്ലാത്ത പിതാവിനെ കാണാനും ഈദ് ആഘോഷിക്കാനുമാണ് വീട്ടിലത്തെിയത്. ശനിയാഴ്ച രാവിലെ മുല്‍ത്താനിലായിരുന്നു സംഭവം. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബലോചിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാന കൊലയായിരുന്നുവെന്ന് പൊലീസ് വക്താവ് നബില ഗസന്‍ഫര്‍ അറിയിച്ചു. ശ്വാസംമുട്ടിക്കുന്നതിനു മുമ്പ് ബലോചിന് വിഷപദാര്‍ഥം നല്‍കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് സര്‍ജന്‍ ഡോ. മുഷ്താഖ് അഹ്മദ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം വ്യക്തമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഫൗസിയ അസീം എന്നായിരുന്നു ബലോചിന്‍െറ യഥാര്‍ഥ പേര്. 26കാരിയായ ഇവര്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടെയാണ് പ്രസിദ്ധയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.