കംബോഡിയക്ക് ചൈനയുടെ 60 കോടി ഡോളര്‍ സഹായം

ഫനൊംപെന്‍: 60 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് ചൈന  അറിയിച്ചതായി കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍. രാജ്യത്തിന്‍െറ തെരഞ്ഞെടുപ്പിനുള്ള അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവക്കുവേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രതിനിധി ലി കെക്വിയാങ്ങുമായി  മംഗോളിയയില്‍ നടന്ന ഏഷ്യ-യൂറോപ്പ് മീറ്റിങ്ങിനിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതായും അദ്ദേഹം പറഞ്ഞു. ചൈനയുടെ ഏറ്റവും അടുത്ത സാമ്പത്തികപങ്കാളിയായ കംബോഡിയയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഇത്.

കഴിഞ്ഞ ദശകങ്ങളില്‍ ദശലക്ഷക്കണക്കിന് ഡോളറുകളുടെ സഹായങ്ങളും നിക്ഷേപങ്ങളും ചൈന കംബോഡിയയില്‍ നടത്തിയിട്ടുണ്ട്. നൂറുകണക്കിന് വ്യവസായിക ഉല്‍പന്നങ്ങള്‍ക്ക് നികുതിയിളവുകളും നല്‍കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള തര്‍ക്കത്തില്‍ ചൈനയെ കംബോഡിയ ശക്തമായി പിന്തുണച്ചുവരുകയാണ്. കഴിഞ്ഞ മാസം തായ്പെയ് ഭരണകൂടത്തിന്‍െറ പ്രതിഷേധം വകവെക്കാതെ തങ്ങള്‍ തടവുകാരായി പിടിച്ച 25 തായ്വാന്‍ പൗരന്മാരെ കംബോഡിയ ചൈനയിലേക്ക് നാടുകടത്തിയിരുന്നു. തായ്വാനുമായി സ്വരച്ചേര്‍ച്ചയില്ലാത്ത ചൈനയുടെ താല്‍പര്യപ്രകാരമായിരുന്നു കംബോഡിയയുടെ  നടപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.