സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങി ടേണ്‍ബുള്‍

മെല്‍ബണ്‍: പൊതുതെരഞ്ഞെടുപ്പില്‍ വിജയം വരിച്ച ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ രണ്ടാംവട്ട സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുന്നു. ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്ഗ്രോവ് തന്‍െറ നിര്‍ദേശം അംഗീകരിച്ചതിനെ തുടര്‍ന്നാണിത്. പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ പരാജയം സമ്മതിച്ചതായും രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെ 74 സീറ്റുകളുള്ള സഖ്യസര്‍ക്കര്‍ രൂപവത്കരിക്കാന്‍ തയാറാണെന്നും 61കാരനായ ടേണ്‍ബുള്‍ പീറ്റര്‍ കോസ്ഗ്രോവിനയച്ച കത്തില്‍ പറയുന്നു. പ്രതിനിധിസഭയുടെ വിശ്വാസം നേടിയ താങ്കള്‍ക്ക് മന്ത്രിസഭ രൂപവത്കരിക്കാമെന്ന് ഗവര്‍ണര്‍ മറുപടിയും നല്‍കി. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും വകുപ്പു സെക്രട്ടറിയായ മാര്‍ട്ടിന്‍ പാര്‍കിന്‍സണുമായി കാന്‍ബറയില്‍ ടേണ്‍ബുള്‍ കൂടിക്കാഴ്ച നടത്തി.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.