??? ???????? ???????? ???????????? (?????????????)

ഈദിയുടെ ഓര്‍മകളുമായി ഗീത

കറാച്ചി: പാകിസ്താന്‍െറ ഫാദര്‍ തെരേസയെന്നറിയപ്പെട്ട അബ്ദുല്‍ സത്താര്‍ ഈദിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വളര്‍ത്തുമകള്‍ ഗീത വിസമ്മതിച്ചു. കറാച്ചിയില്‍ അദ്ദേഹത്തിന്‍െറ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നിര്‍ദേശത്തിനാണ് ഗീത വിസമ്മതം മൂളിയത്.  മാതാപിതാക്കളെ കണ്ടത്തെിക്കഴിഞ്ഞു മാത്രമേ പാകിസ്താന്‍ സന്ദര്‍ശിക്കുകയുള്ളൂവെന്ന് അവള്‍ സുഷമ സ്വരാജിനോട് പറഞ്ഞു. 12 വര്‍ഷം മുമ്പ് അബദ്ധത്തില്‍ വാഗാ അതിര്‍ത്തി കടന്നാണ് ബധിരയും മൂകയുമായ ഗീത പാകിസ്താനിലത്തെിയത്. ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ പേടിച്ചരണ്ടുനിന്ന ഗീതയുടെ മുന്നില്‍ രക്ഷകനായി അവതരിക്കുകയായിരുന്നു അബ്ദുല്‍ സത്താര്‍ ഈദി. അന്നുമുതല്‍ അവളെ സംരക്ഷിച്ചിരുന്നത് ഈദി ഫൗണ്ടേഷനായിരുന്നു. 2015 ഒക്ടോബറില്‍ പാകിസ്താന്‍ അവളെ ഇന്ത്യക്ക് തിരികെ നല്‍കി.

‘എന്നെ സംബന്ധിച്ചിടത്തോളം അതീവ ദു$ഖകരമായ നിമിഷമായിരുന്നു അത്. ബാനു ദീദിയുടെയും കുടുംബത്തിന്‍െറയും ദു$ഖത്തില്‍ പങ്കുകൊള്ളാന്‍  ആഗ്രഹിക്കുന്നുണ്ട്. ഉടന്‍ ഈദിയുടെ ഭാര്യ ബില്‍ക്കീസ് ബാനുമായും മകന്‍ ഫൈസലുമായും ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തും’ -മൂക ഭാഷയില്‍ ദ്വിഭാഷിയുടെ സഹായത്തോടെ ഗീത പറഞ്ഞുതുടങ്ങി. ഈദിയുമൊത്തുള്ള ഫോട്ടോകളും ഗീതയുടെ കൈയിലുണ്ടായിരുന്നു.

ഈദിയുമായി വളരെയടുത്ത ബന്ധമായിരുന്നു ഗീതക്ക്. ഗീത ജന്മനാട്ടില്‍ തിരിച്ചത്തെിയ അവസരത്തില്‍ അദ്ദേഹം ദീനക്കിടക്കയിലായിരുന്നു. ഇന്ത്യയെ അത്രമേല്‍ സ്നേഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നിന്‍െറ മാതാപിതാക്കളെ  കണ്ടത്തൊനാവുമെന്നായിരുന്നു അദ്ദേഹം അവസാനമായി അവളോടു പറഞ്ഞത്. പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ഈദി തലയണക്കു സമീപം ഒരു ബെല്‍ സൂക്ഷിച്ചിരുന്നുവെന്നും സഹായം ആവശ്യമായി വരുമ്പോള്‍ അത്  ഉപയോഗിച്ചിരുന്നെന്നും ഗീത ഓര്‍ത്തെടുത്തു.

‘വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു. അഭയകേന്ദ്രത്തില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളെ കാണുമ്പോള്‍ കരയുമായിരുന്നു അദ്ദേഹം. ഹിന്ദുമത വിശ്വാസിയാണെന്ന് മനസ്സിലായപ്പോള്‍ എനിക്കായി ചെറുക്ഷേത്രം തന്നെ ഏര്‍പ്പാടാക്കി. നിത്യവും അവിടെ പോയി പ്രാര്‍ഥിക്കാന്‍ എല്ലാ സഹായവും ചെയ്തുതന്നു. പാകിസ്താനിലെ സുഹൃത്തുക്കളുടെ അഭാവം എന്നില്‍ വേദന നിറക്കുന്നുണ്ട്. ഈദിജിക്കും ബില്‍ക്കീസ് ദീദിക്കുമൊപ്പം ഞങ്ങള്‍ പുറത്ത് പോവാറുണ്ടായിരുന്നു. എല്ലാ ഈദിനും അദ്ദേഹം എനിക്ക് പുതുവസ്ത്രവും വളകളും വാങ്ങിത്തരുമായിരുന്നു. ഇത്തവണത്തെ ഈദിന് ഏറെ സന്തോഷത്തോടെ കഴിഞ്ഞ ആ ദിനങ്ങള്‍ ഞാന്‍ ഓര്‍ത്തു’ -കണ്ണീര്‍ നനവുള്ള മൂകഭാഷയില്‍ ഗീത പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.