????????? ??????? ????????? ??????????? ?????????????????? ????????????? ????????? ?????? ????? ????????? ?????????????????

ലോക നേതാക്കള്‍ അപലപിച്ചു

റിയാദ്: ഭീകരാക്രമണം മനുഷ്യത്വരഹിതമായ നടപടിയാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതികരിച്ചു. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സംഭവത്തെ അപലപിച്ചു. നിരപരാധികള്‍ക്കുനേരെ ആക്രമണം നടത്തുന്നത് ഭീരുത്വമാണെന്ന് യൂറോപ്യന്‍ യൂനിയന്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്‍, ജോര്‍ഡന്‍, തുര്‍ക്കി, അമേരിക്ക, സുഡാന്‍, ഈജിപ്ത്, അല്‍ജീരിയ, തുര്‍ക്കി, മൊറോക്കോ, ഫലസ്തീന്‍  തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സൗദി ഭരണകൂടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുസ്ലിം വേള്‍ഡ് ലീഗ്, ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാല, മുസ്ലിം നേതാക്കള്‍ എന്നിവരും ആക്രമണങ്ങളെ അപലപിച്ചു. മദീനയില്‍ ആക്രമണം നടത്തിയതിന് ഒരു ന്യായീകരണവുമില്ളെന്ന് ജി.സി.സി അധ്യക്ഷന്‍ അബ്ദുല്ലത്തീഫ് അല്‍സയാനി പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തിന്‍െറ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇത്തരം ഗൂഢനീക്കങ്ങള്‍കൊണ്ട് സാധിക്കില്ളെന്നും സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.