ബംഗ്ളാദേശിന് ചൈനയുടെ 900 കോടി ഡോളര്‍ വായ്പാ സഹായം

ബെയ്ജിങ്: ബംഗ്ളാദേശിലെ ആറ് റെയില്‍വേ പദ്ധതികള്‍ക്കായി ചൈനയുടെ വായ്പാ സഹായം. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുതിയ റെയില്‍പാതയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള ബൃഹത്പദ്ധതികള്‍ക്കായി ചൈന 900 കോടി ഡോളറാണ് ചെറിയ പലിശനിരക്കില്‍ വായ്പ നല്‍കുന്നത്. ചൈനയിലെ ഗ്ളോബല്‍ ടൈംസ് ദിനപത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം തുടരുന്നതിനിടെ, പുതിയ നീക്കം കൂടുതല്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.