മയക്കുമരുന്നു മാഫിയക്കെതിരായ റെയ്ഡ് ശക്തമാക്കി ഫിലിപ്പീന്‍സ്

മനില: ഫിലിപ്പീന്‍സില്‍ മയക്കുമരുന്നു മാഫിയക്കെതിരായ റെയ്ഡ് സര്‍ക്കാര്‍ ശക്തമാക്കി. റോഡ്രിഗോ ഡ്യൂട്ടെര്‍ത്തെ പ്രസിഡന്‍റായി സ്ഥനമേറ്റെടുത്ത് നാലു ദിവസത്തിനകം മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള 45 പേരെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. മയക്കുമരുന്ന് സംഘങ്ങളെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യുമെന്നായിരുന്നു ഡ്യൂട്ടെര്‍ത്തെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.

മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള നിരവധി ആളുകളെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും സൈന്യവും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് പ്രതിരോധിച്ചവരാണ് ഏറ്റുമുട്ടലില്‍ മരിച്ചവരിലധികവും. ബുലാകാന്‍ പ്രവിശ്യയില്‍ മാത്രം 29 പേര്‍ കൊല്ലപ്പെട്ടു. മനിലയില്‍ ഒമ്പത് പേര്‍ മരിച്ചു.
അതേസമയം, വ്യാപകമായ ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ വിമര്‍ശങ്ങള്‍ക്കും ഇടയായിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് വിചാരണക്കുപോലും അവസരം നല്‍കാതെ വെടിവെച്ചുകൊല്ലുകയാണെന്ന് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.