അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കും; താലിബാൻ നേതാവ്​

അഫ്​ഗാനിസ്​ഥാനിലെ അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കുമെന്ന്​ താലിബാൻ നേതാവ്​ ഹൈബത്തുല്ല അകുൻസാദ. അഫ്​ഗാൻ താലിബാ​െൻറ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള  ഹൈബത്തുല്ലയുടെ ആദ്യ പ്രസ്​താവനയാണിത്​. ഇൗദുൽ ഫിത്വറിന്​ മു​ന്നോടിയായി നടന്ന പ്രസംഗത്തിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.  

ആയുധങ്ങളുടെയും ശാരീരികാധ്വാനത്തി​​െൻറയും നിരർഥകമായ ഉപയോഗത്തിന്​ പകരം യാഥാർഥ്യങ്ങളെ കുറിച്ച്​ ബോധവാൻമാരാവുക. ആയുധം​ ​താഴെവെച്ച്​ അധിനിവേശം അവസാനിപ്പിക്കുക. അമേരിക്കൻ അക്രമികളോടും അവരുടെ സഖ്യ കക്ഷികളോടുമുള്ള ഞങ്ങളു​ടെ സന്ദേശം ഇതാണ്​, അഫ്​ഗാൻ മുസ്​ലിംകൾ നിങ്ങളുടെ ആയുധ ശക്​തിയെയോ തന്ത്രങ്ങളെയോ ഭയക്കുന്നില്ല. ജീവിതത്തി​െൻറ വിലപ്പെട്ട ലക്ഷ്യമെന്ന നിലയിൽ നിങ്ങളോട്​ പോരടിക്കുന്നതിലൂടെ  രക്​ത സാക്ഷ്യത്തെ കുറിച്ചാണ്​ അവർ ആലോചിക്കുന്നത്​​. പ്രത്യേക വിഭാഗ​ത്തെയോ ഗ്രൂപ്പിനെയോ അല്ല, ഒരു രാജ്യ​ത്തോടാണ്​ നിങ്ങൾ ​ഏറ്റുമുട്ടുന്നതെന്നും ദൈവം വിചാരിക്കുകയാണെങ്കിൽ നിങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്നും ഹൈബത്തുല്ല പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 32 പൊലീസുകാർ കൊല്ലപ്പെടുകയും73 പേർക്ക്​ പരി​ക്കേൽക്കുകയും ​ചെയ്​തിരുന്നു. താലിബാ​െൻറ മുൻ മേധാവിയായിരുന്ന മുല്ല അക്​തർ മുഹമ്മദ്​ മൻസൂർ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന്​ മെയിലാണ്​ ഹൈബത്തുല്ല അധികാരമേറ്റത്​.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.