എണ്ണക്കപ്പല്‍ റാഞ്ചിയതെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം

ക്വാലാലംപൂര്‍: 90,000 ലിറ്റര്‍ ഡീസലുമായി പുറപ്പെട്ട മലേഷ്യന്‍ എണ്ണക്കപ്പല്‍ റാഞ്ചിയതായ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമായി. വാണിജ്യതര്‍ക്കങ്ങളെ തുടര്‍ന്ന് കപ്പല്‍ തിരിച്ചുപോകുകയായിരുന്നെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ബുധനാഴ്ച മലേഷ്യന്‍ തീരത്തുനിന്ന് പുറപ്പെട്ട കപ്പല്‍ ഇന്തോനേഷ്യന്‍ കടലില്‍ കാണാതായതായി അധികൃതര്‍ അറിയിച്ചതോടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും സമുദ്രമേഖലയില്‍ അടിയന്തര തിരച്ചിലും നടന്നു.

കപ്പല്‍ ‘റാഞ്ചി’യത് ആരാണെന്നറിയാതെ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് യാഥാര്‍ഥ്യം വെളിപ്പെട്ടത്. കപ്പല്‍ ഇന്തോനേഷ്യയിലെ തുറമുഖത്ത് എത്തിയതായും തര്‍ക്കത്തെ തുടര്‍ന്നാണ് കപ്പല്‍ മടങ്ങിയതെന്നും അധികൃതര്‍ അറിയിച്ചു. ചെറു എണ്ണക്കപ്പലുകള്‍ റാഞ്ചുന്ന സംഭവങ്ങള്‍ നേരത്തേ ഈ ഭാഗങ്ങളില്‍ ഉണ്ടായതാണ് ഇങ്ങനെ വാര്‍ത്ത പരക്കാന്‍ കാരണമായത്. വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.