ആശുപത്രി അപകടം; ഇറാഖ് ആരോഗ്യമന്ത്രി രാജിവെച്ചു


ബഗ്ദാദ്: ബഗ്ദാദിലെ മാതൃ-ശിശു ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നവജാത ശിശുക്കളുള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ച സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാഖ് ആരോഗ്യമന്ത്രി അദീല ഹമൂദ് രാജിവെച്ചു. കഴിഞ്ഞദിവസമാണ്, ബഗ്ദാദിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ യര്‍മൂക് മാതൃ-ശിശു കേന്ദ്രത്തില്‍ അപകടമുണ്ടായത്. ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടൂവെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് അദീലയുടെ രാജി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടശേഷമാണ് അവരുടെ രാജി.
അമേരിക്ക

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.