അയല്‍രാജ്യങ്ങളെ ലക്ഷ്യമിടുന്നവര്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കണം

വാഷിങ്ടണ്‍: അയല്‍രാജ്യങ്ങളെ ലക്ഷ്യംവെക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താനോട് അമേരിക്ക. സ്വന്തം രാജ്യത്തിന് ഭീഷണിയുള്ളവര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരെന്നും അക്കാര്യം രാജ്യത്തെ ഉന്നത നേതൃത്വം മനസ്സിലാക്കണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ കശ്മീര്‍ പ്രശ്നത്തിലെ വാക്പോരിന്‍െറയും സാര്‍ക് ഉച്ചകോടിക്കിടെയുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രസ്താവന. ‘തെരഞ്ഞെടുക്കപ്പെട്ട’ തീവ്രവാദികള്‍ക്കെതിരെ മാത്രമാണ് പാകിസ്താന്‍ നടപടിയെടുക്കുന്നത്. എല്ലാ തീവ്രവാദ സംഘടനകള്‍ക്കെതിരെയും നടപടിയുണ്ടാകണം. അതില്‍ പാകിസ്താനെയും അയല്‍ക്കാരെയും ലക്ഷ്യംവെക്കുന്ന എല്ലാ ഗ്രൂപ്പുകളും ഉള്‍പ്പെടണം. അവരുടെ രാജ്യത്തുള്ള എല്ലാ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും നടപടിയെടുക്കുന്നത് കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് -അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുദ്ധ നീക്കത്തില്‍ മേഖലയില്‍ കൂട്ടായ ചര്‍ച്ചകളുണ്ടാകണമെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച്  തീവ്രവാദത്തിനെതിരെ പോരാടണമെന്നും

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.