ഹിരോഷിമയിലെ മനുഷ്യക്കുരുതിക്ക് ഇന്ന് 71

ടോക്യോ: ഇന്ന് ഹിരോഷിമ ദിനം. ലോക ചരിത്രത്തിലാദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍െറ എഴുപത്തിയൊന്നാം വാര്‍ഷികമാണിന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. മനുഷ്യചരിത്രത്തിലെ എക്കാലത്തേയും ദുരന്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ പത്തുലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.

ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്‍െറ ദോഷഫലങ്ങള്‍ പിന്നീടുള്ള തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു. ഒരു ജനതയെ നിശ്ശേഷം നശിപ്പിച്ച ആ ആക്രമണത്തോടെ അമേരിക്ക ലോകത്തിന്‍െറ അധികാര സ്ഥാനത്തത്തെുകയായിരുന്നു. എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് വര്‍ഷിച്ചത്.

70,000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതുമൂലമുണ്ടായ റേഡിയേഷന്‍ മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായും അതിലുമധികം ആളുകള്‍ക്ക് വിവിധ വൈകല്യങ്ങള്‍ ബാധിക്കുകയും ചെയ്തു.മൂന്നു ദിവസത്തിനുശേഷം ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിന് വിരാമമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.