പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: മാവോയിസ്റ്റ് നേതാവ് പുഷ്പ കമാല്‍ ദഹാല്‍(പ്രചണ്ഡ) നേപ്പാളിന്‍െ പുതിയ പ്രധാന മന്ത്രിയായി തെരഞ്ഞെടുത്തു. നേപ്പാളിന്‍്റെ 39ാമത് പ്രധാനമന്ത്രിയായാണ് മാവോവാദി പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി പദത്തില്‍  പ്രചണ്ഡക്ക്  ഇതു രണ്ടാം ഊഴമാണ്. പാര്‍ലമെന്‍്റില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പ്രചണ്ഡയുടെ സ്ഥാനാരോഹണം. വോട്ടെടുപ്പില്‍ 363 പേരുടെ പിന്തുണ പ്രചണ്ഡ ഉറപ്പിച്ചു. പ്രമുഖ പാര്‍ട്ടികളുടെ പിന്തുണ നേടിയതോടെയാണ് പ്രചണ്ഡക്ക് തെരഞ്ഞെടുപ്പ് അനായാസമായത്. തെരഞ്ഞെടുപ്പില്‍ പ്രചണ്ഡക്ക് ആരും എതിരാളികളുമുണ്ടായിരുന്നില്ല. 595 അംഗ പാര്‍ലമെന്‍്റില്‍ 573 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഓലി വിശ്വാസവോട്ടെടുപ്പ് പ്രമേയം മുന്നില്‍ക്കണ്ട് രാജിവെച്ചത്. 2009ലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പ്രചണ്ഡ ഒമ്പതു മാസത്തിനുശേഷം രാജിവെക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് നടന്ന 2013ല്‍ പരാജയം നേരിട്ട മാവോവാദി പാര്‍ട്ടിക്ക് പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനമേയുള്ളൂ. എന്നാല്‍, ജയിച്ച പാര്‍ട്ടികള്‍ക്കൊന്നും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒറ്റക്ക് ഭരിക്കാനാവാത്ത സാഹചര്യമാണുള്ളത്.

കഴിഞ്ഞവര്‍ഷം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മിക്കുക, പുതിയ ഭരണഘടന തയാറാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.