ബെയ്ജിങ്: പെഷാവറിലെ പാക് വ്യോമതാവളത്തില്‍ 42 പേരുടെ മരണത്തിനിടയാക്കിയ താലിബാന്‍ ആക്രമണത്തെ ചൈന അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന് ചൈന പിന്തുണ അറിയിച്ചു. പാക് ഭരണകൂടത്തിനും വ്യോമസേനക്കും രാജ്യസുരക്ഷ നിലനിര്‍ത്താന്‍ പ്രാപ്തിയുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് ലീ പറഞ്ഞു. വെള്ളിയാഴ്ച ബാദാബെര്‍ വ്യോമതാവളത്തില്‍ തഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) നടത്തിയ ആക്രമണത്തില്‍ 29 സുരക്ഷാ ഉദ്യോഗസ്ഥരും 13 തീവ്രവാദികളും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടക വസ്തുക്കളുള്ള ജാക്കറ്റ് ധരിച്ചത്തെിയ ഭീകരര്‍ ഗ്രനേഡുകളും റൈഫിളുകളും ആക്രമണത്തിന് ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.