ഗസ്സസിറ്റി: ഗസ്സ അതിര്‍ത്തിക്കടുത്ത് ഇസ്രായേല്‍ സൈന്യത്തിന്‍െറ വ്യോമാക്രമണത്തില്‍ 30കാരിയായ ഫലസ്തീന്‍ വനിതയും മൂന്നു വയസ്സുളള കുഞ്ഞും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട നൂര്‍ ഹസന്‍ അഞ്ചുമാസം ഗര്‍ഭിണിയാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ വീട് തകര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കുണ്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹമാസിന്‍െറ ആയുധപ്പുരകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്‍െറ വാദം.
മറ്റൊരു സംഭവത്തില്‍ വെസ്റ്റ്ബാങ്കില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഫലസ്തീന്‍ വനിതക്ക് പരിക്കേറ്റു.
ഇതോടെ 12 ദിവസം നീണ്ട സംഘര്‍ഷത്തിനിടെ 23 ഫലസ്തീനികളും നാലു ഇസ്രായേലികളും കൊല്ലപ്പെട്ടു. അല്‍അഖ്സ പളളി പ്രവേശവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. പള്ളിയില്‍ ജൂത മതാനുയായികള്‍ക്ക് പ്രവേശമുണ്ടെങ്കിലും 45 വയസില്‍ മുകളിലുള്ള ഫലസ്തീനികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ഫലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ നടത്തുന്നത് നീതീകരിക്കാനാവാത്ത ആക്രമണമാണെന്ന് മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആരോപിച്ചു. ആയുധമില്ലാത്ത സിവിലിയന്മാര്‍ക്കുനേരെ അതിക്രൂരമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.